ചാലിശ്ശേരി ഹയര് സെക്കന്ററി സ്ക്കൂള് വിദ്യാര്ത്ഥി സിദ്ധാർത്ഥ് കൃഷ്ണക്ക് ഉജ്ജ്വല ബാല്യം അവാർഡ്.ദേശീയ ശാസ്ത്ര പ്രതിഭ പുരസ്കാര ജേതാവ് കൂടിയാണ് ഈ മിടുക്കൻ.പരുതൂർ ഹയർ സെക്കൻററി സ്കൂൾ അധ്യാപകൻ ജയരാജിൻ്റേയും, ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപിക രേഖയുടെ മകനാണ് സിദ്ധാർത്ഥ് കൃഷ്ണ.ഇപ്പോൾ ചാലിശ്ശേരിയിൽ താമസിക്കുന്ന സിദ്ധാർത്ഥ് കൃഷ്ണ, ശാസ്ത്ര, കലാ, സാംസ്കാരിക മേഖലകളിലെല്ലാം മികവു പുലർത്തിയിട്ടുണ്ട്.
കല, സാഹിത്യം ,പരിസ്ഥിതി സംരക്ഷണം, സാമൂഹികം, ശാസ്ത്രം തുടങ്ങിയ മേഖലകളിൽ മികവു തെളിയിക്കുന്ന കുട്ടികൾക്കാണ് ഉജ്വല ബാല്യം അവാർഡ് നൽകുന്നത്.ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ സിദ്ധാര്ത്ഥ് കൃഷ്ണയെ സ്പീക്കർ എം ബി.രാജേഷ് അഭിനന്ദിച്ചു
